പാലാ :പല നഗരസഭയുടെ മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ബൈജു കൊല്ലമ്പറമ്പിലും ;ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ വിശ്വനും തെരുവുനായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് നഗരസഭയുടെ തീരുമാനങ്ങൾ അറിയിക്കുവാൻ മൃഗാശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ തികഞ്ഞ ദാർഷ്ട്ട്യത്തോടെയാണ് പെരുമാറിയത് അന്നത്തെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ ഇങ്ങനെ പറഞ്ഞപ്പോൾ ചെയർമാൻ ഷാജു വി തുരുത്തനും ഉദ്യോഗസ്ഥരുടെ ധിക്കാരത്തെ അപലപിച്ചു.
ഒരു മഴ പെയ്താൽ ഉടനെ പാലാ ടൗണിൽ വെള്ളക്കെട്ട് ഉണ്ടാവുന്ന പ്രവണത ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് സാവിയോ കാവുകാട്ട് സഭയിൽ ഉന്നയിച്ചു.ഒരു വര്ഷം ഒരു റൂട്ടിലെ ഓട ക്ളീൻ ചെയ്‌താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളെന്നു സാവിയോ സഭയിൽ ഉന്നയിച്ചു.അൽഫോൻസാ കോളേജിന്റെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നത് ഇങ്ങനെയാണ് നിർമാർജനം ചെയ്തതെന്ന് ഉദാഹരണ സഹിതം സാവിയോ കാവുകാട്ട് സഭയിൽ അവതരിപ്പിച്ചു.
തൊഴിൽ ഉറപ്പു തൊഴിലാളികളുടെ പണിക്കൂലി കുടിശിഖ ലഭ്യമാക്കണമെന്ന് കോൺഗ്രസിലെ ആനി ബിജോയി ശക്തമായി തന്നെ സഭയിൽ ഉന്നയിച്ചു.അവർ എത്ര തവണയായി മുൻസിപ്പൽ ആഫീസിൽ കയറിയിറങ്ങുന്നു എന്ന് ആനി ബിജോയി ചോദിച്ചു.സംസ്ഥാന സർക്കാരിന്റെ ഫണ്ട് തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോൾ ലഭിക്കുന്ന മുറയ്ക്ക് നൽകാനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ ഷാജു വി തുരുത്തൻ ആനി ബിജോയിയെ അറിയിച്ചു .
ചർച്ചകളിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര;തോമസ് പീറ്റർ;ബിജി ജോജോ.ലീനാ സണ്ണി ;നീനാ ജോർജുകുട്ടി;ജോസിൻ ബിനോ എന്നിവർ പങ്കെടുത്തു.