Kerala

കോൺഗ്രസ് പാർട്ടിയിലേക്ക് ആളൊഴുക്ക് തുടരും:രാമപുരം മണ്ഡലം പ്രസിഡണ്ട് സണ്ണി കാര്യപ്പുറം

പാലാ :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുമ്പേ തന്നെ കോൺഗ്രസ് പാർട്ടിയിലേക്ക് ജനങ്ങൾ നീങ്ങി തുടങ്ങിയെന്നു കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് സണ്ണി കാര്യപുറം  അഭിപ്രായപ്പെട്ടു. രാമപുരം മണ്ഡലം ഗാന്ധിപുരം വാർഡിലെ മുൻ കേരളാ കോൺഗ്രസ് (എം ) പ്രവർത്തകരായിരുന്ന കരിങ്ങോഴയ്ക്കൽ കുഞ്ഞുമോനും, ഇന്നിച്ചനും കുടുംബാഗംങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുന്നതിൻ്റെ ഭാഗമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി കാര്യപുറം.

400 സീറ്റ് നേടും എന്ന് വീമ്പിളക്കിയ ബിജെപി ഇപ്പോൾ വർഗീയ വിഷം തുപ്പുന്ന പ്രസ്താവനകൾ അവരുടെ ആത്മ വിശ്വാസം തകർന്നതിന്റെ സൂചനയാണെന്നും സണ്ണി കാര്യപുറം പറഞ്ഞു .കോൺഗ്രസിലേക്ക് വന്നവരെ   മണ്ഡലം പ്രസിഡൻ്റ് സണ്ണി കാര്യപ്പുറം ഷാൾ അണിയിച്ച് സ്വീകരിച്ചു.വിൻസൻ്റ് മാടവന ,ദേവസ്യാ എ.ജെ,ജോണി പള്ളിയാരടി ;സോമൻ മുതൂറ്റ്, തോമസ് തച്ചൂർ എന്നിവർ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top