Kerala

അമേരിക്കയിൽ നടക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻ്റിൽ മാണി സി.കാപ്പൻ എം.എൽ.എ മുഖ്യാതിഥി

Posted on

പാലാ : -ന്യൂയോർക്കിൽ നടക്കുന്ന 34-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെയ് 25, 26 തീയതികളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രോവിൻസുകളിൽ നിന്നുമായിട്ട് 20 ടീമുകൾ പങ്കെടുക്കും.

ജിമ്മി ജോർജിനൊപ്പം ടീമിൽ കളിച്ചു വളർന്ന് ഇൻ്റർനാഷണൽ വോളിബോൾ താരമായും പിന്നിട് സിനിമയിലും രാഷ്ട്രീയത്തിലും ശോഭിച്ച് ഇന്ന് പാലായുടെ എം.എൽ.എയായി തിളങ്ങുന്ന മാണി സി.കാപ്പൻ മുഖ്യാതിഥിയായി എത്തുന്നത് അഭിമാനകരമാണെന്ന് സംഘാടകരായ കേരളാ സ്പൈക്കേഴ്സ് വോളിബോൾ ക്ലബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡൻ്റ് ഷാജു സാം ,സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി, ജനറൽ കൺവീനർ ബിഞ്ചു ജോൺ, കൺവീനർ സിറിൽ മഞ്ചേരിൽ എന്നിവർ പറഞ്ഞു.

ചിക്കാഗോ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിലുള്ള പത്താം അന്താരാഷ്ട്ര വടംവലി മത്സരത്തിൻ്റെ കിക്കോഫ് മാണി.സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.. മെയ് 23 ന് വൈകിട്ട് 7 ന് ചിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത് നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സോഷ്യൽ ക്ലബ് ഭാരവാഹികളായ സിറിയക് കൂവക്കാട്ടിൽ, സിബി കദളി മറ്റം, സ്റ്റീഫൻ കിഴക്കേക്കുറ്റ്, മാത്യു തട്ടമറ്റം എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version