Kerala
ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (കെ. ടി. യു. സി ( എം ) പാലായിൽ ഉദ്ഘാടനം ചെയ്തു
പാലാ : ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (കെ. ടി. യു. സി ( എം ) പാലായിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു. വി. തുരുത്തൻ യൂണിയൻ മെമ്പർമാർക്ക് യൂണിയൻ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിയൻ സെക്രട്ടറി വിൻസന്റ് തൈമുറിയിൽ, കൺവീനർ ജോസഫ് മാത്യു പുതിയിടത്ത്, കണ്ണൻ ഉണ്ണി, ശരത് മോഹൻ, ബിനീഷ്.പി.പോൾ, ടിസ റോണി പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.