Kerala

തിരുവല്ലയുടെ നക്ഷത്ര തിളക്കം അഡ്വക്കേറ്റ് വി ജിനചന്ദ്രന് കേന്ദ്ര നോട്ടറി യുടെ പൊൻതിളക്കം

Posted on

തിരുവല്ല :തിരുവല്ലയെ കേരളത്തിലെ നിയമ വൃത്തങ്ങളുടെ കിരീടത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കി മാറ്റിയ തിരുവല്ലയുടെ സ്വന്തം നിയമ വിശാരദന് കേന്ദ്ര നോട്ടറി യുടെ പൊൻതിളക്കം. തിരുവല്ലായിലെ ജനപ്രിയനായ അഡ്വ : വി. ജിനചന്ദ്രനെ അറിയാത്തവരായി പത്തനംതിട്ട ജില്ലയിൽ തന്നെ ആരും ഉണ്ടാവില്ല.കേന്ദ്ര നോട്ടറിയായി നിയമിക്കപ്പെട്ട ഇദ്ദേഹം മുൻ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കൂടി ആയിരുന്നു.

കൂടാതെ തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, സാമൂഹിക സേവകൻ, മികച്ച സംഘാടകൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഈ നിയമ രംഗത്തെ നക്ഷത്ര തിളക്കം.കഴിഞ്ഞ 37 വർഷമായി അഭിഭാഷക രംഗത്ത് സംസ്ഥാനമൊട്ടാകെ ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു.

കോട്ടയം മീഡിയ ഓൺലൈൻ ന്റെ അഭ്യുദയ കാംഷി കൂടിയായ അഡ്വ : വി ജിനചന്ദ്രന് സി മീഡിയാ ടീമിൻറെ എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം  ഇനിയും ഇന്ത്യ ആകെ ഇദ്ദേഹത്തിന്റെ കഴിവുകൾ പൊതു സമൂഹത്തിന് ഗുണകരമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version