കോട്ടയം: യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴിക്കാടന്റെ ഓർമ്മകൾ കേരളാ കോൺഗ്രസിനും കേരളാ യൂത്ത് ഫ്രണ്ടിനും എന്നും കരുത്താണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ കേരളാ കോൺഗ്രസ് ഡെമോ ക്രാറ്റിക്കിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ബാബു ചാഴിക്കാടന്റെ 33മത് ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേരളാ കോൺഗ്രസ് ഡെമോ ക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും പ്രവർത്തകർക്ക് മാർഗ്ഗദർശനവും, ആവേശവും ആയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം യൂത്ത് ഫ്രണ്ടിലൂടെ പ്രവർത്തിച്ച് പൊതുരംഗത്ത് നിറഞ്ഞുനിൽക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും സജി കൂട്ടിച്ചേർത്തു.