Kerala

വൈദ്യുതി ലൈൻ മാറ്റുന്നതിനായി പോസ്റ്റിനു മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു

Posted on

മലപ്പുറം : വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടിൽ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്.

വൈദ്യുതി ലൈൻ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ മുസ്തഫപെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിൽ തങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ പോസ്റ്റിൽ കയറി മുസ്തഫയെ താഴെയെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷോക്കേറ്റ് തന്നെയാണോ മരണം എന്ന് സ്ഥിരീകരിക്കാൻ കെ.എസ്.ഇ.ബിയിലെ വിദഗ്ഗസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ പരിശോധനയിൽ ഷോക്കേൽക്കാനും സാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താൻ സാധിക്കു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം വൈദ്യുതി ലൈൻ ഓഫാക്കാതെയാണ് ഇവർ ജോലി ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version