Kerala

കോട്ടയം മീഡിയായുടെ വീഡിയോയ്ക്ക്;കേരളമാകെ എതിർത്തും;അനുകൂലിച്ചും പ്രതികരണങ്ങൾ:സത്യാവസ്ഥ എന്ത്..?

കോട്ടയം :ലോക്സഭാ  തെരെഞ്ഞെടുപ്പ് ഫലം വരും മുമ്പേ രാഷ്ട്രീയ ചർച്ചകൾ സജീവമാവുകയാണ്.പ്രത്യേകിച്ചും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായാണ് രാജ്യസഭാ ചർച്ചകൾ മുറുകുന്നത്.ജൂലൈ ഒന്നിന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സ്ഥാനങ്ങളിൽ കേരളാ കോൺഗ്രസ് (എം)ന്റെ ചെയർമാനായ ജോസ് കെ മാണിയുടെ കാലാവധിയും അവസാനിക്കുകയാണ്.അത് കേരളാ കോൺഗ്രസിന് ലഭ്യമാകേണ്ടത് അവരുടെ അഭിമാന പ്രശ്നവുമാണ്.

ഇത്തരുണത്തിലാണ് ഒരു സ്വകാര്യ ചടങ്ങിൽ മന്ത്രിയും മുൻ മന്ത്രിയും തമ്മിൽ രഹസ്യ ചർച്ച നടത്തിയെന്നുള്ള തലക്കെട്ടിൽ കോട്ടയം മീഡിയായുടെ വീഡിയോയ്ക്ക്;കേരളമാകെ എതിർത്തും;അനുകൂലിച്ചും പ്രതികരണങ്ങൾ നിരവധിയാണ് ലഭിച്ചത്.പല രാഷ്ട്രീയ പാർട്ടികളുടെയും ഗ്രൂപ്പുകളിൽ നിശിതമായ വിമര്ശനങ്ങളാണ് നടന്നത്.കേരളാ കോൺഗ്രസ് യു  ഡി എഫിൽ വന്നാലുള്ള ആശങ്കകളാണ് ഒരു ദേശീയ പാർട്ടിയുടെ ഗ്രൂപ്പുകളിൽ നിറഞ്ഞത്.

കേരളാ കോൺഗ്രസ് (എം) രാഷ്ട്രീയ ലൈൻ മാറ്റിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്നുള്ള പഠനവും.രാഷ്ട്രീയ സംഘർഷാവസ്ഥയിൽ നിന്നും ഹാസ്യാത്മകതയിലേക്കുള്ള ചംക്രമണവുമാണ് കോട്ടയം മീഡിയാ ഉദ്ദേശിച്ചത്.അതിനുള്ള ഒരു prank ആയാണ് ആ വീഡിയോയെ കണ്ടതും.പക്ഷെ കേരളമാകെയുള്ള രാഷ്ട്രീയ സമൂഹത്തിൽ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളാണ് ഉണ്ടായത്.പല സംസ്ഥാന ജില്ലാ  നേതാക്കളും ഗ്രൂപ്പുകളിൽ അനുകൂലിച്ചും ;പ്രതികൂലിച്ചും അവരുടെ അഭിപ്രായങ്ങൾ പറയുകയുണ്ടായി .സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ പാർട്ടിയിലെ ഗ്രൂപ്പുകളിൽ ഉണ്ടാക്കിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top