പാലാ :ഉരുളികുന്നം: ശ്രേയയെത്തേടി എം.എൽ.എ.യെത്തി. വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 കരസ്ഥമാക്കിയ ശ്രേയ എസ്.നായരെത്തേടി പാലാ എം.എൽ.എ.മാണി.സി. കാപ്പനുമെത്തി.
ഉരുളി കുന്നം പൗരാവലിയുടെ ആഭിമുഖ്യത്തിലായിരുന്നു അനുമോദനം സംഘടിപ്പിച്ചത്. എം.എൽ.എ.യുടെ മൊമന്റോയും ,ഉരുളികുന്നം പൗരാവലിയുടെ ഉപഹാരവും മാണി.സി. കാപ്പൻ എം.എൽ.എ.സമ്മാനിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജെയിംസ് ജീരകത്തിൽ, സിനി ജോയ് ,ഉരുളികുന്നം പൗരാവലി പ്രസിഡന്റ് തോമാച്ചൻ പാലക്കുടിയിൽ, ഉരുളി കുന്നം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് ഇ. .ആർ . സുശീലൻ പണിക്കർ തുടങ്ങിയവും പ്രദേശവാസികളും അഭിനന്ദനവുമായി എത്തിയിരുന്നു. ഉരുളി കുന്നം ഇളംതോട്ടത്തിൽ ശ്രീജിത്ത് എസ്.നായരുടേയും സന്യ ശ്രീജിത്തിന്റേയും മകളാണ് ശ്രേയഏക സഹോദരൻ സുധീർത്ഥ് എലിക്കുളം എം.ജി.എം.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.