മണർകാട് : സി.ബി.എസ്. ഇ. ബോർഡ് പരീക്ഷയിൽ തുടർച്ചയായി നൂറുമേനി വിജയം കരസ്ഥമാക്കി മണർകാട് സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ. പന്ത്രണ്ടാം ക്ലാസ്സിൽ പരീക്ഷ എഴുതിയ 73 ശതമാനം കുട്ടികൾക്ക് ഡിസ്റ്റിംക്ഷനും, 27 ശതമാനം കുട്ടികൾക്കു ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി ഉന്നത പഠനത്തിന് അർഹരായി. പന്ത്രണ്ടാം ക്ലാസ്സിലെ ആർദ്ര ഷിനോയ് സൈക്കോളജിയിൽ 100 ൽ 100 മാർക്കിന് ഒപ്പം എല്ലാ വിഷയങ്ങൾക്കും എ1 ഉം കരസ്ഥമാക്കിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതിയ 78 ശതമാനം കുട്ടികൾ ഡിസ്റ്റിംക്ഷനും, 22 ശതമാനം കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും നേടി ഉന്നത വിജയം കരസ്ഥമാക്കി. സയൻസ്, ഗണിതശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളിൽ 100 ൽ 100 ഉം നേടിയതോടോപ്പം, എല്ലാ വിഷയങ്ങൾക്കും എ1 കരസ്ഥമാക്കി 98.8 ശതമാനം മാർക്കോടെ നിരഞ്ജന സൗമ്യ അഭിലാഷ് സ്കൂൾ തലത്തിൽ ഒന്നാമത് എത്തി.
ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ സ്നേഹ സാജൻ, ചെയർമാൻ സാജൻ ജോൺ തുടങ്ങിയവർ അനുമോദിച്ചു.