Entertainment
മഞ്ഞുമ്മൽ ബോയ്‌സി’ൽ ചെളിക്ക് പകരം ഉപയോഗിച്ചത് ഓറിയോ ബിസ്കറ്റ്..വെളിപ്പെടുത്തി ചിദംബരം
തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ക്ലൈമാക്സ് അത്രവേഗമൊന്നും ആരും മറക്കില്ല.അതിൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി കുഴച്ചാണ് ഉണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു.
മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.