തൊടുപുഴ. രൂക്ഷമായ വരൾച്ച മൂലം കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിനശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിനാൽ ഇടുക്കി;കോട്ടയം;പത്തനംതിട്ട ജില്ലകൾ വരൾച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ച് കാർഷിക- കാർഷികേതര വായ്പകളുടെ പേരിൽ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കിയിലെ പ്രധാന കൃഷികളിലൊന്നായ ഏലം കൃഷി പാടേ നശിച്ചിരിക്കുകയാണ്. ജാതി , തേയില, കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ കൃഷികളും ഉണങ്ങി പോയിരിക്കുന്നു. വർഷങ്ങളുടെ അധ്വാനം മൂലം ഉണ്ടാക്കിയെടുത്ത കൃഷികളുടെ നാശം കർഷകരെ അതീവദുഃഖത്തിലാക്കിയിരിക്കുകയാണ്. ഓരോ വിളകളുടെയും കാലാവധി കണക്കുകൂട്ടിയുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു……