Politics
ഒടുവിൽ ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചു
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചു. ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലയളവിലെ അറസ്റ്റ് വലിയ രാഷ്ട്രീയ ഇടപെടലായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നു. ജാമ്യം പാര്‍ട്ടിയ്ക്ക് വലിയ ആശ്വാസം പകരുന്നതായി. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 21-നാണ് കെജ്രിവാളിന് ഇഡി അറസ്റ്റ് ചെയ്തത്. 9 സമന്‍സുകള്‍ക്ക് ശേഷമായിരുന്നു ഇത്. ഹരജിയില്‍ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.