കോട്ടയം :ഇന്നലെ മുതൽ മധ്യ തിരുവിതാംകൂറിൽ വ്യാപക മഴ ലഭിച്ചു.അതിനാൽ തന്നെ കുടിവെള്ള പ്രശ്നം നേരിട്ടിടത്ത് ജലം ലഭ്യമായി തുടങ്ങി.കുടിവെള്ള പദ്ധതികളിൽ പമ്പിങ്ങിന് ജലം ലഭിക്കാതിരുന്നിടത്ത് ഇന്ന് മുതൽ ജലലഭ്യത വർധിച്ചു .
ഉഷ്ണം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് ഇന്നലെ പെയ്ത മഴ ആശ്വാസമായി.കോട്ടയം ജില്ലയിലെ പല ഭാഗത്തും ഇപ്പോഴും ചെറിയ തോതിൽ ചാറ്റൽ മഴ ലഭിക്കുന്നുണ്ട്.കോട്ടയം ജില്ലയിലെ പല ഭാഗത്തും തൊടുപുഴ ;മൂവാറ്റുപുഴ ഭാഗത്തും വെളിപ്പിന് ശക്തമായ മഴ ലഭിച്ചു.