Kerala
പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി;പരിക്കേറ്റവരിൽ സിപിഎം കാരും
അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. രണ്ട് സിപിഎം പ്രവർത്തകർ അടക്കം 6 പേർക്ക് പരിക്കേറ്റതായാണ് പരാതി.അന്തിക്കാട് സിഐക്കെതിരെയാണ് ആരോപണം. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശശിധരനും ആരോപിച്ചു.കഴിഞ്ഞയാഴ്ചയും സമാനമായ പരാതി അന്തിക്കാട് സിഐക്കെതിരെ ഉയര്‍ന്നിരുന്നു. ചാഴൂരിലെ സിപിഎം പ്രാദേശിക നേതാവിനെ ഇതുപോലെ കരിക്ക് കൊണ്ട് മർദ്ദിച്ചെന്നായിരുന്നു പരാതി.