പാലാ :മധ്യവേനലവധിയുടെ ആലസ്യവും വേനൽ ചൂടിൻ്റെ തീഷ്ണതയും മാറ്റി വച്ച് കുട്ടികളെത്തിയതോടെ ളാലം ഗവ. എൽ പി സ്കൂളിൽ മെയ് 8,9 തിയതി കളിലായി നടക്കുന്ന ‘വേനൽ കിളികൾ ‘ ദ്വിദിന ക്യാമ്പ് ആരംഭിച്ചു . യുവ കവയിത്രി അനഘ ജെ. കോലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ജോസിൻ ബിനോ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് ശ്രീമതി . സുനിത റ്റി.കെ സ്വാഗതം ആശംസിച്ചു .
അധ്യാപക പ്രതിനിധി സന്ധ്യ എം എസ് കൃതജ്ഞത അറിയിച്ചു . രക്ഷിതാക്കളായ ആൽഫ സുധീഷ്, നിഷ ജോഷി, ബിനി ബിജോ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണ കമ്മറ്റിയും പ്രവർത്തിച്ച് വരുന്നു. പാലാ എ. ഇ. ഒ .ഷിസി എസ് , ഉപജില്ലയിലെ പ്രഥമാധ്യാപകർ , രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ക്യാമ്പ് സന്ദർശിച്ചു. അവധിയുടെ വിരസതകൾ മറികടക്കാൻ കിട്ടിയ അവസരം മുതലാക്കി എല്ലാ കുട്ടികളും ക്യാമ്പ് ഒരു ഉത്സവമാക്കിക്കഴിഞ്ഞു.