കോട്ടയം :ഏന്തയാർ മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറ ക്കിയതിൽ പ്രതിഷേധിച്ച് സൂപ്പർവൈസറെ അതിഥിത്തൊഴിലാളികൾ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിന് പരിക്കേ റ്റു. പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിൻ്റെ നിർമാണത്തിനിടയാണ് സംഭവം.
ചൂട് കൂടിയ സാഹചര്യ ത്തിൽ ജോലിയിൽ നി യന്ത്രണം ഏർപ്പെടു ത്തി സർക്കാർ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ആറു മുതൽ 11 വരെ ജോലി ചെയ്യണ മെന്ന് സൂപ്പർ വൈസർ നിർ ദേശിച്ചുവങ്കിലും അതിഥിത്തൊഴി ലാളികൾ തയ്യാ റായില്ല. രാവിലെ എട്ടരയായിട്ടും
തൊഴിലാളികൾ ജോലിക്ക് എത്തി യില്ല . ഇതോടെ, അടിത്തറ ഉറപ്പിക്കു വാനായി യന്ത്രസഹായത്തോ ടെ തയ്യാറാക്കിയ കോൺക്രീ റ്റ് മിശ്രിതം ഉപയോഗശൂന്യ മാകാതിരിക്കാനാണ് സൂപ്പർ വൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായംതേടിയത്. നാട്ടുകാരായ നാല് തൊഴിലാ ളികൾ ജോലിക്ക് ഇറങ്ങിയതോ ടെ അതിഥി തൊഴിലാളികൾ കൂ ട്ടമായി സൂപ്പർവൈസറെ മർ ദിക്കുകയായിരുന്നു. മലയാളി
തൊഴിലാളികളെ പണിയെടു ക്കുവാൻ അനുവദിക്കില്ലെന്നും, മുൻപ് ജോലിചെയ്തിരുന്ന സമ യപ്രകാരം എട്ടുമുതൽ അഞ്ചു വരെ മാത്രമേ പണിയെടുക്കു കയുള്ളൂവെന്നും പറഞ്ഞായി രുന്നു ആക്രമണം. ബിജു മാ ത്യുവിനെ ചവിട്ടി നിലത്തിട്ടശേ ഷം കല്ലുകൊണ്ട് ദേഹത്ത് ഇടി ക്കുവാൻ ശ്രമിച്ചു. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസി കളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥല ത്തി അതിഥിത്തൊ ഴിലാളികളെ ഇവിടെ നിന്ന് മാറ്റി.
അടിയന്തര ജോലി നടക്കുന്നതിനാലും മറ്റ് മേൽനോട്ടക്കാർ സ്ഥലത്തില്ലാത്തതിനാലും, പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെപണിസ്ഥലത്തുതന്നെ തുടർന്നു. വൈകുന്നേരത്തോടെ സ്ഥ ലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്ര ശ്നം പരിഹരിച്ചു. അതിഥിത്തൊ ഴിലാളികളെ കൂലി നൽകി പറ ഞ്ഞുവിട്ടു. പരാതി ഇല്ലാത്ത തിനാൽ പോലീസ് കേസ് എടുത്തില്ല. മലയാളികളെ ജോ ലിക്ക് ഇറക്കിയതിൻ്റെ പേരിൽ ആദ്യമായാണ് അതിഥിത്തൊഴി ലാളികളുടെ ആക്രമണം ഉണ്ടാ കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.