കോട്ടയം :അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ് 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ് 12ന് അരുവിത്തുറയിൽ നടക്കുന്നു.സമ്മേളന പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി രൂപത നേതൃസംഗമം അരുവിത്തുറയിൽ നടന്നു.അരുവിത്തുറ ഫോറോനാ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ യോഗം ഉത്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാല രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, രൂപത ജനറൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകളം, ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ,
പയസ് കവളംമാക്കൽ, ജോൺസൻ ചെറുവള്ളി അഡ്വ ജോൺസൺ വീട്ടിയാങ്കൽ, ആൻസമ്മ സാബു ഡോ. റെജി വർഗീസ് മേക്കാടൻ, രാജേഷ് പാറയിൽ ,സാബു പ്ലാത്തോട്ടം,ടോമിച്ചൻ പഴേമ oത്തിൽ ,ബെന്നി വെട്ടത്തേൽ തുടങ്ങിയവർ സംസാരിച്ചു.