കോട്ടയം :പാലാ : തകർന്നു തരിപ്പണമായ; പാലായിലെ കണ്ണായ സ്ഥലത്ത് പ്രവർത്തിക്കുന്ന;ലാബ് ഇപ്പോഴും നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥയ്ക്കു നേരെ കയ്യേറ്റവും അസഭ്യ വർഷവും. പാലായിലെ പ്രമുഖ സഹകരണ ബാങ്കിലെ കുടിശ്ശിക നോട്ടീസ് കൈപ്പറ്റുവാൻ വിസമ്മതം പ്രകടിപ്പിക്കുകയും എന്നാൽ അത് ഭിത്തിയിൽ പതിപ്പിക്കുവാനും ശ്രമിച്ച ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് കരൂരുള്ള അഭിഭാഷകനും സംഘവും അസഭ്യ വര്ഷം നടത്തിയത്.
അസഭ്യം വിളിച്ചതിനെതിരെയും ; കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ ഈ ഉദ്യോഗസ്ഥ പരാതി കൊടുത്തതായി അറിയുന്നു.
പാലായിലെ ഒരു പ്രമുഖ പാർട്ടി നേതാവിന്റെ പിൻബലത്തിലാണ് ഈ അഭിഭാഷകൻ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നാണ് പാലായിലെ ജനസംസാരം.
ഇത്തരം ദുഷിച്ച പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സാമൂഹ്യവിരുദ്ധരെ പൊതുജനമധ്യത്തിൽ കൊണ്ടുവരണമെന്നും ബാങ്കിലെ ഡെപ്പോസിറ്റേഴ്സ് കൂട്ടായ്‌മ ആവശ്യപ്പെട്ടു.