Kerala
ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം
കോട്ടയം :കരൂർ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം കരൂർ ശാഖാ വാർഷിക സമ്മളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് ഓരോ 10 വർഷം കൂടുമ്പോഴും എടുക്കേണ്ടതാണെന്നും എന്നാൽ ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിലുള്ള സെൻസസ് പ്രകാരമാണ് ഇന്നും സംവരണം നിശ്ചയിക്കുന്നതെന്നും രമേഷ് ബാബു പറഞ്ഞു.
ശാഖാ പ്രസിഡന്റ് കെ.എൻ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ, സംസ്ഥാന ബോർഡ് അംഗം ടി.എൻ . ശങ്കരൻ, വിശാഖ് ചന്ദ്രൻ, കെ.എൻ. നാരായണൻ, എം.എസ്. വേണുകുമാർഎന്നിവർ പ്രസംഗിച്ചു. സിത്താര സിതോഷ് വാർഷിക റിപ്പോർട്ടും സി.എം. ചന്ദ്രൻ കണക്കും അവതരിപ്പിച്ചു.