Kerala

സഹപാഠികളുടെ കൂടിച്ചേരൽ തല മുറകളുടെ സംഗമമായി:ഇടനാട് ശക്തി വിലാസം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് ശക്തിയുടെയും ബുദ്ധിയുടെയും കാര്യത്തിൽ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും കരുത്ത്

Posted on

കോട്ടയം :പാലാ :ഇടനാട് ശക്തി വിലാസം എൻ.എസ് .എസ്‌ ഹൈസ്കൂളിൽ 1971ൽ  എസ്‌.എസ്‌ .എൽ.സി പരീക്ഷ എഴുതിയവർ മക്കൾ ക്കും കൊച്ചു മക്കൾക്കും ഒപ്പം ഒത്തുചേർന്നപ്പോൾ  അത്  മൂന്നുതലമുറകളുടെ കൂടിച്ചേരൽ കൂടിയായി .പഴയ കാലത്തേ ഓർമ്മകളും പഴയ നർമ്മങ്ങളും പലരും അയവിറക്കിയപ്പോൾ ചിരിയുടെ പൂത്തിരി കത്തി.

പഴയ കാലത്തെ  പഠനരീതികളും ഇപ്പോഴത്തെ രീതികളും അവർ പരസ്പരം പങ്കുവച്ചു .പദ്യ ഭാഗങ്ങൾ മനഃപാഠമാക്കിയിരുന്നതും ഗണിതപ്പട്ടിക പഠിച്ചി രുന്നതുമൊക്കെ ഇന്ന് ഒർമ്മകളാണ് .ഓർമ്മിക്കാനുള്ള ജോലി തലച്ചോറിൽ നിന്നും കപ്യൂട്ടറുകൾ ഏറ്റെടുത്തിരിയ്ക്കുകയാണെന്നു അര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ  അവരുടെ കൂട്ടായ്മ വിലയിരുത്തി.എങ്കിലും പഴയ സൗഹൃദങ്ങൾക്ക് ഉള്ള ശക്തി ഇന്നത്തെ സൗഹൃദങ്ങൾക്ക് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.കൂട്ടായ്മകയിൽ പാട്ടുകളും ;കഥകളും ;കവിതകളും ഒക്കെ അവതരിപ്പിക്കപ്പെട്ടു.എല്ലാവരും തങ്ങളുടെ പഴയ കാലങ്ങളിലേക്കു ഊളിയിട്ടു.

പഠിച്ച വിദ്യാലയത്തിൽ അധ്യാപകനായിവിരമിച്ച ശ്രീനിവാസൻ ,ക്യാപ്റ്റൻ ജോസ് കുഴികുളം ,ജയചന്ദ്രൻ കോലത്ത് ,വിജയൻ നായർ ,ശ്രീകുമാരൻ ,കെ .കെ .മോഹനൻ ,ശിവരാമൻ ,ഇ .പി .മോഹനൻ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു .ഒരുദിവസംമുഴുവൻ സൗ ഹൃദം പങ്കിട്ട്  അവർ പിരിഞ്ഞു.വീണ്ടും കണ്ടുമുട്ടാമെന്ന വാക്കോടെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version