Kerala

പാലായിലെ അനധികൃത തട്ടുകടകൾക്ക് പൂട്ട് വീഴും;സ്റ്റാൻഡിലെ സർവ്വേ കല്ല് മാറ്റും

പാലായിലെ അനധികൃത തട്ടുകടകൾ നിയന്ത്രിക്കാൻ പാലാ നഗരസഭ ഒരുങ്ങുന്നു.ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.തട്ട് കടകൾക്ക് ഓരോ നിർദിഷ്ട ഏരിയാ തിരിച്ചു നൽകിട്ടിയിട്ടുണ്ട്.എന്നാൽ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ഓരോ സംഘങ്ങളും തട്ടുകടകൾ തുറക്കുകയാണ്.

ബൈപ്പാസിൽ തട്ട് കടകൾക്കു അനുമതി ഇല്ലെങ്കിലും ഇപ്പോൾ മൂന്നോളം തട്ടുകടകളാണ് പ്രവർത്തിക്കുന്നത്.തട്ട് കടകൾ തുടങ്ങി വൻ ലാഭത്തിലാവുമ്പോൾ അടുത്ത സംഘങ്ങൾക്ക് വൻ തുകയ്ക്ക് വാടകയ്ക്ക് നടത്തുവാൻ നൽകുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.കച്ചവടം കൂടുമ്പോൾ വീണ്ടും വൻ തുക വാങ്ങി അടുത്ത സംഘങ്ങൾക്കും നൽകും.ഏതെങ്കിലും കേഡർ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു നിൽക്കുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.എന്നാൽ ഇങ്ങനെ കച്ചവടങ്ങൾ നടക്കുന്നുണ്ടെങ്കിലും മുനിസിപ്പാലിറ്റിക്ക് ഒരു പൈസ പോലും ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം .

തട്ടുദോശ സംഘങ്ങൾ പരിസരം ക്ളീനാക്കുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.ബൈപ്പാസിലെ മാലിന്യങ്ങൾ മുഴുവൻ അടുത്ത പറമ്പിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത് .

ഒരാളുടെ മരണത്തിനു കാരണമായ പഴയ സ്റ്റാൻഡിലെ സർവേ കല്ലുകൾ നീക്കം ചെയ്യുവാനും ഇന്ന് കൂടിയ നഗരസഭാ യോഗത്തിൽ തീരുമാനമായി.പാലാ വലിയ പാലത്തിനടിയിലൂടെ  ഭാരം കയറ്റി വരുന്ന ലോറികളുടെ മുകൾ ഭാഗം പാലത്തിൽ  തട്ടി ഗതാഗത തടസ്സം നേരിടുന്നതിനെ  തുടർന്ന് റോഡ് ബാരിയറുകൾ സ്ഥാപിക്കാനും ഇന്ന് ചേർന്ന നഗരസഭാ യോഗത്തിൽ തീരുമാനമായി.ഈയടുത്ത കാലത്തും ഭാര വാഹനത്തിന്റെ മുകൾ ഭാഗം പാലത്തിൽ തട്ടി ഗതാഗത തടസ്സം നേരിട്ടിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top