KSRTCയുടെ ജനപ്രിയ സംരംഭമായി മാറിയ ബജറ്റ് ടൂറിസം സെൽ പ്രവർത്തനങ്ങൾ തൊടുപുഴയിൽ മുന്നേറുകായാണ്. ഏപ്രിൽ മാസം മാത്രം 16 ഉല്ലാസ യാത്രകൾ ആണ് സംഘടിപിച്ചത് ഈ അവധിക്കാലത്തിൻ്റെ അവസാന ഭാഗത്തി ലേക്ക് അടുക്കുമ്പോൾ ആളുകളുടെ ആവശ്യം മുന്നിൽ കണ്ട് ഒരു പിടി യാത്രകൾ ആരംഭിക്കുകയാണ്
മെയ് 6 തിങ്കളാഴ്ച രാവിലെ 11.30 ന് തൊടുപുഴയിൽ നിന്നും പുറപ്പെടുന്ന യാത്ര കൊച്ചിയിൽ എത്തി ആഡംബര കപ്പലിൽ അറബിക്കടലിൽ 5 മണിക്കൂർ ഉല്ലാസ യാത്ര യായി മാറുന്നു 250 ലൈഫ് ജാക്കറ്റുകളും 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റ്കളും രണ്ട് ലൈഫ് ബോട്ടും ഉള്ള മൂന്നു നിലയുള്ള ആഡംബര കപ്പൽ ആണ് നെഫർട്ടിറ്റി. കേരളാ ഇൻലാൻ്റ് നാവിഗേഷൻ കോർപറേഷൻ്റ ആഡംബര കപ്പൽ ആയ നെഫർട്ടിറ്റി യിൽ 5 മണിക്കൂർ ആണ് കടൽ യാത്ര. പാട്ടും ഡാൻസും ഗെയിമും തീയറ്ററും കളിസ്ഥലവും അൺലിമിറ്റഡ് ബുഫെ ഡിന്നറും അപ്പർ ഡക്കർ കാഴ്ചകളും നെഫർടിറ്റിയിൽ ഉണ്ട് .60 കിലോമീറ്ററോളം കടൽ യാത്ര ആണ് ലഭിക്കുന്നത് . കൊച്ചി നഗരത്തിൻ്റെ രാത്രികാല ദൃശ്യങ്ങൾക്ക് സാക്ഷിയാകുന്നതാണീ യാത്ര. കെ. എസ്. ആർ. ടി. സി. വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രം ആണ് 5 മണിക്കൂർ യാത്ര ലഭിക്കുക എന്ന പ്രത്യേകതയും ഉണ്ട്.
3550 രൂപ ആണ് മുതിർന്നവർക് ചാർജ്
1240 രൂപയാണ് 5 വയസ്സ് മുതൽ 10 വയസ് വരെയുള്ളവർക്ക് ചാർജ്ജ് .ഇത് കൂടാതെമെയ് 21 ന് മറ്റാരു നെഫർട്ടിറ്റി യാത്ര യും ഒരുക്കിയിട്ടുണ്ട്.
മറ്റു യാത്രകൾ
മെയ് 5 ഞായറാഴ്ച ആതിരപള്ളി വാഴച്ചാൽ വഴി നിബിഡ വനത്തിലൂടെ 60 കിലോമീറ്റർ സഞ്ചരിച്ച് മലക്ക പാറയിൽ എത്തുന്ന യാത്രയാണ്.
മെയ് 12 ന് മറയൂർ കാന്തലൂർ യാത്രയാണ്. ഈ യത്രയിൽ ട്രക്ക് ജീപ്പിൽ 5 മണിക്കൂർ മറയൂരിലെ എല്ലാ വിനോദ സഞ്ചാരയിടങ്ങളും കാണുവാൻ ഉള്ള അവസരം ലഭിക്കും ചന്ദന തോട്ടവും മറയൂർ ശർക്കര നിർമ്മാണമൊക്കെ കാണുവാൻ അവസരം ലഭിക്കുന്നു .
മെയ് 14 നു ഇല വീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് എന്നിവ ഉൾപെടുത്തിയാണ് ടൂർ സംഘടിപിക്കുന്നത് .
മെയ് 15 ന് വയനാടിൻ്റെ പ്രകൃതി രമണീയത തൊട്ടറിയുന്ന വയനാടൻ യാത്ര യാണ് ഒരു ദിവസം വയനാട് താമസിച്ചു കൊണ്ട് നടത്തുന്ന ഈ യാത്രയിൽ കുറവദ്വീപ് ബാണാസുരസാഗർ അണകെട്ട് ഉൾപെടെ ഒട്ട് മിക്ക പ്രദേശങ്ങളും സന്ദർശിക്കുന്നു.
മെയ് 17 ന് ജൈവ വൈവിധ്യങ്ങളുടെ സ്വർഗ്ഗഭൂമിയായ ഗവിയിലേക്ക് ആണ് യാത്ര
.മെയ് 19 ഞായറാഴ്ച ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലൂടെയുള്ള 5 മണിക്കൂർ ബോട്ട് യാത്രയും പാതിരാമണൽ ദ്വീപും അർത്തുങ്കൽ പള്ളിയും ആലപ്പുഴ ബീച്ചും കാണുന്നതിന് അവസരം ഒരുക്കുന്നു .
മെയ് 26 നു വണ്ടർലയിലേക്ക് ആണ് ഉല്ലാസ യാത്ര .
മെയ് 31 ന് സാഗർ റാണി എന്ന കൊച്ചി ഉല്ലാസ നൗകയിൽ ഒരുക്കുന്ന ഉല്ലാസ യാത്ര എന്ന പ്രത്യേകതയും ഉണ്ട്. കൂടുതൽ വിവര ങ്ങൾക്ക്
83048 89896
9744910383
96051 92092