Kerala
കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 70000 നു മേൽ:ഏറ്റുമാനൂരിൽ ലീഡ് നേടും എന്നാൽ വൈക്കത്ത് പിറകിലാകും യു ഡി എഫ് കണക്കു കൂട്ടൽ ഇങ്ങനെ
കോട്ടയം :എൽ ഡി എഫ് ന്റെ കണക്കു കൂട്ടൽ വിദഗ്ദ്ധർ ഉപേക്ഷിച്ച കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 70000 കടക്കുമെന്ന് യു ഡി എഫ് കണക്കു കൂട്ടൽ .ഇന്നലെ കോട്ടയത്ത് ചേർന്ന യു ഡി എഫ് 50 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് അവസാന കണക്കു കൂട്ടൽ നടത്തിയത്.ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു .
പതിവ് കണക്കു കൂട്ടലുകൾ പോലെ പാലാ; പിറവം;പുതുപ്പള്ളി എന്നീ ജനാധിപത്യ കോട്ടകൾ അടിത്തറ ഇട്ടു നൽകുന്ന ഭൂരിപക്ഷത്തിൽ ചവുട്ടി നിന്ന് കൊണ്ടാണ് കണക്കു കൂട്ടലുകൾ പുരോഗമിക്കുന്നത് .വൈക്കം പിറകിൽ പോകുമെന്ന് യു ഡി എഫ് തന്നെ സമ്മതിക്കുന്നുണ്ട് .പിറകിലാണെങ്കിലും 5000 താഴെ വോട്ടിനെ പിറകിൽ ആവുകയുള്ളൂ എന്നും അവർ ആശ്വസിക്കുന്നു.
എന്നാൽ ഏറ്റുമാനൂർ സീറ്റിൽ വ്യക്തമായ ലീഡ് ഫ്രാൻസിസ് ജോർജ് നേടുമെന്നാണ് യു ഡി എഫ് നിഗമനം .സഹകരണ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നുള്ളത് ജില്ലയിലെ തന്നെ ഭരണ കക്ഷിക്ക് ക്ഷീണമാണ് ഉണ്ടാക്കുക .പാലാ ;പിറവം ; പുതുപ്പള്ളി എന്നിവിടങ്ങളിൽ 60000 നടുത്ത ഭൂരിപക്ഷം പറയുമ്പോൾ;കടുത്തുരുത്തി;ഏറ്റുമാനൂർ;കോട്ടയം മണ്ഡലങ്ങളിൽ ലീഡ് നേടുമെങ്കിലും പതിനായിരത്തിൽ കടക്കില്ലെന്നാണ് കണക്കു കൂട്ടൽ പക്ഷെ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയെങ്കിൽ ഭൂരിപക്ഷം ലക്ഷത്തിനു മേൽ കടക്കുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു .
എന്നാൽ വിഭവങ്ങളുടെ കുറവ് പലയിടത്തും ഭൂരിപക്ഷം കുറയ്ക്കുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നു .തുഷാർ വെള്ളാപ്പള്ളിയുടെ അനൗൺസ്‌മെന്റ് വാഹനങ്ങൾ പത്തെണ്ണം പോകുമ്പോഴാണ് ഫ്രാൻസിസ് ജോർജിന്റെ വാഹനം ഒരെണ്ണം കടന്നു പോകുന്നത്.പക്ഷെ എഫ് ജി യുടെ പ്രചാരണം കാതോട് കാതോരം പ്രചരിക്കുകയായിരുന്നു .അതാണ് വിജയതീരം തൊടുവാൻ കാരണവും എന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നത്. കോൺഗ്രസ് ഒറ്റ മനുഷ്യനെ പോലെ നിന്ന് പ്രവർത്തിച്ചതും ഭൂരിപക്ഷം കൂടുവാൻ കാരണമാണ്.രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള തെരെഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് ഒറ്റ മനുഷ്യനെ പോലെയാണ് തെരെഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.ഇത് ഞങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.അതിന്റെ ഗുണവും എഫ് ജി ക്കു ലഭിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ