Kottayam
മാനസിക വൈകല്യമുള്ള ആൺകുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ രാമപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് : മാനസിക വൈകല്യമുള്ള ആൺകുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപള്ളി കൂടപ്പലം ഭാഗത്ത് ചേറാടിയിൽ വീട്ടിൽ രതീഷ് രവി (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനസിക വൈകല്യമുള്ള ആൺകുട്ടിയുമായി സൗഹൃദത്തിലായതിനുശേഷം കുട്ടിയുടെ നേരെ ലൈംഗിക പീഡനം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് എസ്.ഐ സുമിത, എ. എസ്. ഐ വിനോദ്, സിപി.ഒ മാരായ പ്രവീൺകുമാർ , ഡിബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.