പാലാ: പാലാ സ്റ്റേഡിയം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയും കെ ടി യു സി എം യൂണിയൻ കൺവീനർ ആയ സജിമോൻ പടിഞ്ഞാറയിൽ (കണ്ണൻ പാലാ) എന്ന തൊഴിലാളി ഓട്ടം പോയ വഴി ഇളംതോട്ടത്തിൽ വച്ച് ഇന്ന് രാത്രി 2- 5- 24 വ്യാഴം 8 – 30 തോടുകൂടി സാമൂഹിക വിരുദ്ധർ ഓട്ടോ തടഞ്ഞ് മർദിക്കുക ഉണ്ടായി.

കണ്ണൻ പരിക്കേറ്റ് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രസ്തുത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു . സംഭവത്തിൽ ഓട്ടോ തൊഴിലാളി യൂണിയൻ (കെ ടി യു സി എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ടോബിൻ കെ അലക്സ് , ബിജു പാലൂപടവിൽ, കെ വി അനൂപ്, തോമസ് ആൻ്റണി, വിനോദ് ജോൺ, സുനിൽ കൊച്ചു പറമ്പിൽ, വിൻസെൻ്റ് തൈമുറി , ബിജി മുകളേൽ, മാതാ സന്തോഷ് , സി സാജൻ, ഇ കെ ബിനു, ടിനു തകടിയേൽ ജിഷോ ചന്ദ്രൻകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.


