Kerala

ഭാര്യ വാടകയ്ക്ക് താമസിച്ച വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ച ശേഷം മൊബൈലുമായി കടന്നു കളഞ്ഞ ഭർത്താവ് പോലീസ് പിടിയിൽ

Posted on

ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കളത്തൂത്തറമാലി വീട്ടിൽ ജിബിൻ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും,

ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്.ആർ, എസ്.ഐ സജീർ, സി.പി.ഓ പ്രിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version