Kerala

സംഘടിത തൊഴിലാളികളുടെ സമര ഭടൻ കെ ടി യു സി (എം) പാലായിൽ മെയ് ദിനം ആഘോഷിക്കുന്നു

Posted on

പാലാ :പാലായിലെ ഏറ്റവും ശക്തമായ തൊഴിലാളി യൂണിയനായ കെ ടി യു  സി (എം)യുടെ ആഭിമുഖ്യത്തിൽ ഇത്തവണയും ലോക തൊഴിലാളി ദിനം ആചരിക്കുന്നു.250 ഓളം തൊഴിലാളി യൂണിയനുകളാണ് ഇപ്പോൾ പാലായിൽ കെ ടി യു  സി ക്കുള്ളത്.പരമ്പരാഗത തൊഴിലാളി  യൂണിയനുകൾക്ക് കടന്നു കയറാൻ കഴിയാത്ത തൊഴിലാളി  മേഖലകളിൽ ഇന്ന് കെ ടി യു  സി പതാക പാറി കളിക്കുന്നു.സംഘടിത തൊഴിലാളികളുടെ സമര ഭടനായി കെ ടി യു  സി മാറിയിരിക്കുന്നു .

കെ. ടി. യു. സി (എം ) യൂണിയന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം പാലായിൽ നടത്തപ്പെടുന്നു. മെയ് ഒന്നാം തീയതി ബുധനാഴ്ച രാവിലെ 8.30 ന് കെ. ടി. യു. സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽപാലായിൽ പതാക ഉയർത്തുകയും മധുര പലഹാരം വിതരണം നടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version