കോട്ടയം :കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ തീക്കോയി ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം ഇല്ലാതായിട്ട് രണ്ട് മാസം ആകുന്നു. ഇത്രയും ദിവസം ആയിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല മുൻകാലങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോൾ പഞ്ചായത്തിൽനിന്നും കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ മുൻവർഷങ്ങളെക്കാൾ കടുത്ത വേനൽ ആയിട്ടും പഞ്ചായത്ത് പ്രസിഡന്റ്റും ഭരണ സമിതിയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജനങ്ങളെ വഞ്ചിക്കുകയാണ്.
പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ഒരു തുള്ളി വെള്ളം എടുക്കാൻ ഇല്ലാത്ത വീടുകൾ ഉണ്ട്. ആഴ്ചയിൽ രണ്ട് തവണ 1300 രൂപ കൊടുത്ത് വെള്ളം അടിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത് പഞ്ചായത്ത് ഇത് കണ്ടില്ലെന്ന് നടിച്ചു ജനങ്ങളെ വഞ്ചിക്കുകയാണ് ഇത്രയും ദിവസം ആയിട്ടും GPS ഘടിപ്പിച്ച ഒരുജലവിതരണ വാഹനം പോലും കണ്ടെത്താൻ പറ്റിയില്ലെങ്കിൽ എന്തൊരു ദയനീയവസ്ഥ ആണ് പഞ്ചായത്ത് പ്രസിഡണ്ടിന്റേത് ജനങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഒപ്പം നിന്ന് ജനങ്ങളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കേണ്ട പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് ഭരണസമിതിയും നോക്കുകുത്തികളായി നിൽക്കുകയാണ് തീക്കോയി പഞ്ചായത്തിൽ.