Kerala
ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി
ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി .സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. മിട്ടനെമില്ലിയിലെ ഗാന്ധി നഗർ മെയിൻ റോഡിലെ വീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത് .ശിവൻ നായർ വീട്ടിൽ ക്ലിനിക്ക് നടത്തിയിരുന്നു .
കൺസൾട്ടേഷൻ തേടിയെത്തിയ രോഗികളുടെ വേഷത്തിൽ പ്രതികൾ വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് .വീട്ടിൽ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .പോസ്റ്റുമോർട്ടത്തിന് ശേഷം പുലർച്ചെ ഒരു മണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ആവടി പൊലീസ് പറഞ്ഞു .