Kerala

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരന്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരന്‍ അറസ്റ്റില്‍ . കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമാണ് വിവാദ പോസ്റ്റര്‍ മുഹമ്മദ് ഷാജി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് നിഗമനം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 , ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷാജിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top