അക്ഷയതൃതീയ മെയ് 10ന് വിപുലമായി ആഘോഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്ന ആളുകൾക്ക് തിരക്കൊഴിവാക്കുന്നതിനു വേണ്ടി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ. ഓണക്കാലത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന സ്വർണോത്സവം പരിപാടി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
അച്ചായൻസ് ജൂവലറിയുടെ വിവിധ ശാഖകളിൽ അക്ഷയ ത്രിതീയ ദിനം പ്രമാണിച്ച് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.