Kerala
രാഷ്ട്രീയം മറന്ന് ജനം ഒന്നിച്ചപ്പോൾ ബാലവാടിയിലേക്കുള്ള വഴി അടച്ചത് തുറന്നു കിട്ടി
പാലാ :രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒന്നിച്ചപ്പോൾ ബാലവാടിയിലേക്ക് വഴി തടസ്സപ്പെടുത്തി വച്ചിരുന്ന കോൺക്രീറ്റ് കട്ട അപ്രത്യക്ഷമായി.പാലാ നഗരസഭയിലെ പതിനൊന്നാം വാർഡിലെ ബാലവാടിയിലേക്ക് കുട്ടികളും രക്ഷിതാക്കളും പൊയ്ക്കൊണ്ടിരുന്ന നടപ്പ് വഴിയാണ് സ്വകാര്യ വ്യക്തി ക്രെയിൻ ഉപയോഗിച്ച് വലിയ കോൺക്രീറ്റ് കട്ട കൊണ്ട് വന്നു അടച്ചത്.
ഈ സംഭവം കോട്ടയം മീഡിയാ പൊതു സമൂഹത്തിൽ എത്തിക്കുകയും പൊതു പ്രവർത്തകനായ ടോണി തൈപ്പറമ്പിൽ ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പെറ്റിഷൻ തയ്യാറാക്കുകയും ചെയ്തു.സ്ഥലം കൗൺസിലർ ബിന്ദു മനു;ചെയർമാൻ ഷാജു വി തുരുത്തൻ തുടങ്ങിയവർ സ്ഥലത്തെത്തി ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു.
രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒന്നിച്ചപ്പോഴാണ് നടപ്പു വഴിയുടെ തടസ്സവും മാറി കിട്ടിയത്.ഏതായാലും തങ്ങളുടെ വഴിയുടെ തടസ്സം മാറി കിട്ടിയതിൽ നാട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ് .