Kerala
ബാലവാടിയിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 200 ഓളം പേർ 50 വർഷമായി സഞ്ചരിച്ച നടപ്പുവഴി സ്വകാര്യ വ്യക്തി കോൺക്രീറ്റ് കട്ടകൊണ്ടു അടച്ചു
പാലാ :പാലാ നഗരസഭയിലെ ചെത്തിമറ്റം പതിനൊന്നാം വാർഡിൽ 200 പേർ അര നൂറ്റാണ്ടായി ഉപയോഗിച്ച് കൊണ്ടിരുന്ന നടപ്പ് വഴി സ്വകാര്യവ്യക്തി അടച്ചു പൂട്ടി.ഇന്നലെ രാത്രി വോട്ടെടുപ്പ് സമയം കഴിഞ്ഞു ജെ സിബി ഉപയോഗിച്ച് രാത്രിയുടെ മറവിലാണ് സ്വകാര്യ വ്യക്തി ഇങ്ങനെ ചെയ്തത്.
കഴിഞ്ഞ അര നൂറ്റാണ്ടായി പൊതു ജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പൊതു വഴിയാണ് സ്വകാര്യ വ്യക്തി വലിയ കോൺക്രീറ്റ് കട്ട കൊണ്ട് അടച്ചു പൂട്ടിയത്.ഇപ്പോൾ നാട്ടുകാർക്ക് വീട്ടിൽ വരണമെങ്കിൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് രാജു കളരിക്കൽ പറഞ്ഞു.അര നൂറ്റാണ്ടായി ഞങ്ങൾ ഉപയോഗിച്ച് കൊണ്ടിരിയ്ക്കുന്ന വഴിയാണിത്.രാത്രിയിൽ വന്നു അടച്ചു വച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ജെ സി ബി കൊണ്ട് വന്നു വലിയ കോൺക്രീറ്റ് കട്ട നടപ്പു വഴിയിൽ ഇറക്കി വച്ചപ്പോൾ തൊട്ടടുത്ത വീട്ടുകാരനായ ഗോപിയുടെ മതിലും ഇടിച്ചിട്ടിട്ടുണ്ട്.ഇത് സംബന്ധിച്ചു അദ്ദേഹം പരാതി നൽകുവാൻ ഒരുങ്ങുകയാണ് .കഴിഞ്ഞ 17 വർഷമായി ഞങ്ങൾ ഇവിടെ വന്നിട്ട് അന്നൊക്കെ ഈ വഴി എല്ലാവരും ഉപയോഗിക്കുന്നുണ്ട് ഓമന കാട്ടുപറമ്പിൽ എന്ന വീട്ടമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .
പൊതുപ്രവർത്തകരായ ടോണി തൈപ്പറമ്പിൽ;പ്രസാദ് പെരുമ്പള്ളി;സജീവ് കണ്ടത്തിൽ;സ്ഥലം കൗൺസിലർ ബിന്ദു മനു;പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ എന്നിവർ സംഭവ സ്ഥലം സന്ദർശിക്കുകയും;ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്തു.തികച്ചും അപലപനീയമായ നടപടി എന്നാണ് ചെയർമാൻ ഷാജു വി തുരുത്തൻ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.കഴിഞ്ഞ വാർഡ് മീറ്റിംഗിൽ ഈ പ്രശ്നം ജനങ്ങൾ പരാതിപ്പെട്ടപ്പോൾ അത് മിനിട്സിൽ ഉൾപ്പെടുത്തി നഗരസഭയിലേക്കു നൽകിയിട്ടുണ്ടെന്ന് സഭവ സ്ഥലം സന്ദർശിച്ച സ്ഥലം കൗൺസിലർ ബിന്ദുമനു കോട്ടയം മീഡിയയോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഈ സ്വകാര്യ വ്യക്തിയുടെ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ നിങ്ങൾ കോടതിയിൽ പൊക്കോ എന്ന ദാർഷ്ട്യം നിറഞ്ഞ മറുപടിയാണ് നൽകിയതെന്ന് ബിന്ദുമനു പറഞ്ഞു .
അര നൂറ്റാണ്ടായി പൊതു ജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നടപ്പു വഴി അടച്ചു കെട്ടിയ നടപടി ധിക്കാരപരമാണെന്ന് പൊതു പ്രവർത്തകനായ ടോണി തൈപ്പറമ്പിൽ കോട്ടയം മീഡിയയോട് പറഞ്ഞു.വെള്ളപ്പൊക്കത്തിന് താഴ്ന്ന പ്രദേശമായ ഇവിടെയാണ് ആദ്യം വെള്ളം കയറുന്നത് .അപ്പോൾ അത്യാവശ്യ രേഖകളുമായി ജനങ്ങൾ രക്ഷപ്പെടുന്നത് അൽപ്പം ഉയരമുള്ള ഈ വഴിയിലൂടെയാണ്.അങ്ങനെ പൊതുജനത്തിന് ഉപകാര പ്രഥമായ ഈ നടപ്പു വഴി അടച്ചു പൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു .
ഒരു വീട്ടമ്മ സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ടപ്പോൾ കാശു തന്നാൽ വഴി തരാമെന്നും അല്ലെങ്കിൽ സ്ഥലം വിറ്റിട്ട് വേറെ ഉയർന്ന പ്രദേശത്തേക്ക് പൊയ്ക്കൊള്ളുവാനും ഈ വ്യക്തി നിർദേശിച്ചതായി വീട്ടമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .കഴിഞ്ഞ 30 വർഷമായി കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന ബാലവാടിയിലെ അംബിക ടീച്ചർ പറയുന്നതും മറ്റൊന്നല്ല.ഈ വഴിയടച്ചാൽ ഈ കുഞ്ഞുങ്ങൾ എങ്ങനെ ബാലവാടിയിലേക്കു വരും .റോഡിൽ നിന്നും ഈ നടപ്പുവഴി കൂട്ടിയാണ് ബോർഡിൽ ആരോമാർക്കു വരച്ചു വച്ചിട്ടുള്ളത്.അധികാരികൾ ഇടപെട്ടു ബാലവാടിയിലെ കുഞ്ഞുങ്ങളുടെ പഠനം സുഗമമാക്കണം എന്നാണ് അംബിക ടീച്ചറിനും പറയുവാനുള്ളത് .ചെയർമാൻ വന്നപ്പോൾ ഏകദേശ 25 ഓളം അമ്മമാരും രക്ഷിതാക്കളുമാണ് നേരിട്ട് പരാതി പറയുവാൻ എത്തിയത്.
ബാലവാടിയിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 200 ഓളം പേർ 50 വർഷമായി സഞ്ചരിച്ചു കൊണ്ടിരുന്ന നടപ്പുവഴി സ്വകാര്യ വ്യക്തി കോൺക്രീറ്റ് കട്ടകൊണ്ടു അടച്ചു