പൂഞ്ഞാർ :ചിഹ്നം വലുതാണെന്ന് ആന്റോ ആന്റണി പറയുന്നത് തോൽവി സമ്മതിക്കുന്നതിന് തുല്യമാണെന്ന് പി സി ജോർജ്. വോട്ടിംഗ് ദിവസം വൈകുന്നേരം വസതിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയുമായുള്ള ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ആന്റോ സംസാരിക്കുന്നത്. ആരോപണം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്.വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോൽവി ഉറപ്പിച്ചതിന്റെ ഭാഗമാണ്.
അനിൽ ആന്റണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. അഞ്ച് സീറ്റിൽ ബിജെപി വിജയിക്കും. 20 മണ്ഡലത്തിലും ഒരു ലക്ഷത്തിൽ കൂടുതൽ വോട്ട് ലഭിക്കും. 70 ശതമാനം എൽഡിഎഫിന്റെയും ബാക്കി യുഡിഎഫിന്റേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ൽ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.