തിരുവനന്തപുരം മലയിൻകീഴില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത് ഏകദേശം 51,000 രൂപയായിരുന്നു കെട്ടിൽ ഉണ്ടായിരുന്നത് .500ന്‍റെ നോട്ടുകളാണ് അധികവുമുണ്ടായിരുന്നത് .ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.
തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റി.പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആരുമെത്തിയിട്ടില്ല. വോട്ട് ചെയ്യാനെത്തിയ ആരുടെയെങ്കിലും കൈവശം നിന്ന് വീണുപോയതാകാം എന്നാണ് കരുതുന്നത് .