പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്.മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത് .വൈകിട്ട് 3 മണിയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്.ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .
വീട്ടിൽ അസ്വാഭാവികമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയതാകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.