തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്.വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത്.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .വീഴ്ച്ചയിൽ ജോളിയുടെ നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത് .രാവിലെ ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ എത്തിയപ്പോളായിരുന്നു അപകടം സംഭവിച്ചത് .
ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ കൈവരിയില്‍ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയില്‍ അനങ്ങാന്‍ കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു. ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലം ഏറെനേരം കഴിഞ്ഞ് എരുമപ്പെട്ടിയില്‍നിന്നും ആംബുലന്‍സ് എത്തിയാണ് ജോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.