Kerala
സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ എൽ ഡി എഫ് ;യു ഡി എഫ് സംഘര്‍ഷം
കോട്ടക്കൽ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നാണ് ഇത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെബ് കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ സേനയേയും ഇത്തരം ബൂത്തുകളില്‍ വിന്ന്യസിച്ചിട്ടണ്ട്. രാവിലെ മുതലേ സംസ്ഥാനത്തെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കനത്ത ചൂടു തുടങ്ങുംമുമ്പേ വോട്ടു രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്