സംസ്ഥാനത്ത് നല്ല പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഫലം പ്രവചനാതീതമായി മാറിയിരിക്കുകയാണ്. മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് പോളിംഗ് കണക്കുകള്‍. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്.
ഏറ്റവും കുറവ് പത്തനംതിട്ടയിലും. കാടിളക്കിയുള്ള പ്രചാരണത്തില്‍ മാറി മറിഞ്ഞ വിഷയങ്ങളില്‍ ജനങ്ങളെ സ്വാധീനിച്ചത് ഏതൊക്കെ എന്നത് ഏറെ നിര്‍ണായകമാണ്. ജനങ്ങള്‍ ആവേശത്തോടെ സമീപിച്ചെങ്കിലും, വോട്ടിംഗ് മെഷീന്‍ തകരാറും സാങ്കേതിക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പലയിടത്തും വോട്ടിംഗ് നടപടികള്‍ വൈകുന്നതിന് കാരണമായി. എല്ലാ മുന്നണികളും വിജയ പ്രതീക്ഷ പറയുമ്പോളും ഉള്ളിൽ എങ്ങുമെത്താത്ത കണക്കുകളാണ് ബാക്കിയുള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം മലബാറിലും തിരുവതാം കൂറിലും ജനങ്ങൾ തെരെഞ്ഞെടുപ്പിനോട് അമിത ആവേശം കാണിച്ചില്ല എന്നുള്ളതാണ് .തിരുവതാം കൂറിലാവട്ടെ പോളിംഗ് ബൂത്തുകൾക്കു 100 മീറ്റർ അകലെ മൂന്നു മുന്നണികളും സ്ലിപ്പ് നൽകുവാനുള്ള ബൂത്തുകൾ സ്ഥാപിച്ചെങ്കിലും അവിടെയൊന്നും ഇരിക്കുവാൻ ആളുണ്ടായിരുന്നില്ല.അണികളും നിസംഗതയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കികണ്ടത് .തെരെഞ്ഞെടുപ്പ് പ്രചാരണത്തിനും അണികളെ കിട്ടുവാൻ ബുദ്ധിമുട്ടി.ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ മൂന്നു മുന്നണികൾക്കും ജനങ്ങൾ നൽകുന്ന പാഠമാണിത്.കാടിളക്കിയുള്ള പ്രചാരണ രീതികളിൽ നിന്നും ജനങ്ങൾ വിമുഖത പ്രകടിപ്പിക്കുന്നതായാണ് കണ്ടു വരുന്നത് .