Kerala
ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യൻ പൗരനായ ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യൻ കോടതി
ജോലിക്കിടെ യുവതിയെ സ്പർശിച്ച ഇന്ത്യൻ പൗരനായ ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യൻ കോടതി. അഞ്ച് വർഷം തടവും 33.4 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സൗദിയിലെ ജിസാൻ പ്രവിശ്യയിൽ പാത്തോളജിസ്റ്റായി ജോലിചെയ്യുന്ന കർണാടക സ്വദേശിയായ 57 കാരനാണ് തടവ് ശിക്ഷ വിധിച്ചത് . ഇന്റേൺഷിപ്പ് നടത്തി വരികയായിരുന്ന യുവതിയുടെ കയ്യിൽ ഇദ്ദേഹം മോശമായ രീതിയിൽ സ്പർശിച്ചതായാണ് പരാതി.
ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു സാമ്പിൾ കാണിക്കുന്നതിനിടെ ഡോക്ടർ കയ്യിൽ സ്പർശിച്ചെന്നാണ് യുവതിയുടെ മൊഴി. അതേസമയം കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കമ്പ്യൂട്ടർ മൗസ് ചലിപ്പിച്ചപ്പോൾ കൈ അബദ്ധത്തിൽ സ്പർശിച്ചതാണെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് യുവതി കേസ് നൽകിയതെന്ന ആരോപണവുമായി പ്രതിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.