Kerala
കുട്ടനാട് വടക്കൻ വെളിയനാട് പോളിംഗ് ബൂത്തിന് സമീപം സി.പി.എം.പ്രവർത്തകർ ഏറ്റുമുട്ടി 65 കാരന് വെട്ടേറ്റു
ആലപ്പുഴ:കുട്ടനാട് വടക്കൻ വെളിയനാട് പോളിംഗ് ബൂത്തിന് സമീപം സി.പി.എം.പ്രവർത്തകർ ഏറ്റുമുട്ടി 65 കാരന് വെട്ടേറ്റു.കാവാലം പഞ്ചായത്ത് 10 ആം വാർഡ് വടക്കൻ വെളിയനാട് നടുവിലേ ചിറ വീട്ടിൽ രാമചന്ദ്രൻ (65) നാണ് വെട്ടേറ്റത്. അയൽവാസി എഴുപതിൽ ചിറ വീട്ടിൽ മണിക്കുട്ടൻ (42)നെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാർ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെളളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.രാമചന്ദ്രനും മക്കളായ അജീഷും അജിതും മണിക്കുട്ടനുമായി വാക്കേറ്റമുണ്ടായി
ഇതിനിടെ കയ്യിലിരുന്ന മഴു കൊണ്ട് മണിക്കുട്ടൻ രാമചന്ദ്രനെ വെട്ടുകയുമായിരുന്നു. ഇയാളെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലന്നാണ് വിവരം.രണ്ട് കുടുംബവും സിപിഎം പ്രവർത്തകരാണ്.