Kerala
ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുകൾ ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല
ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുകൾ ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല.അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
വെള്ളിയാഴ്ച രാവിലെ ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് എബ്രഹാമിന്റെ പേരിൽ ഉള്ള അതേ തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്.
എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. വോട്ടു ചെയ്യാനാവാതെ മടങ്ങിയ അദ്ദേഹം തുടർന്ന് കളക്ടർക്ക് പരാതി നൽകി.