Kerala
കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്: തന്റെ കന്നി വോട്ട് രണ്ടിലേയ്ക്ക് തന്നെ ചെയ്യുവാൻ കഴിഞ്ഞതിൽ കുഞ്ഞുമായി ബഹുത്ത് ഹാപ്പി
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി.
മാതാവ് കുട്ടിയമ്മയ്ക്ക് വീട്ടിൽ വോട്ട് ചെയ്യുവാൻ സൗകര്യമുണ്ടായിട്ടും മക്കളോടും കൊച്ചുമക്കളോടും ഒപ്പo പതിവുപോലെ എത്തുകയായിരുന്നു.
ഭാര്യ നിഷ, മക്കളായ പ്രിയങ്ക, റിതിക, കുഞ്ഞു മാണി എന്നിവരും ഒപ്പമെത്തിയിരുന്നു.മകൻ കുഞ്ഞു മാണിക്ക് ഇത് കന്നി വോട്ടായിരുന്നു.
ആദ്യവോട്ട് രണ്ടിലയ്ക്ക് ചെയ്യുവാനായ സന്തോഷത്തിലാണ് കെ.എം.മാണി എന്ന പേരുള്ള കുഞ്ഞു മാണിയ്ക്ക് .