Kerala

ഡ്രൈവർ ഉറങ്ങി പാലും കയറ്റിവന്ന ലോറി; എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് ഇടിച്ചു കയറി 4 പേർക്ക് പരിക്ക്

Posted on

ഈരാറ്റുപേട്ട : എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി ആറു പേർക്ക് പരിക്ക്. ഈരാറ്റുപേട്ട നഗരസഭയിലെ അൽമാനർ സ്കൂളിലുള്ള ഒന്ന്, രണ്ട് ബൂത്തുകളുടെ എൽഡിഎഫ് ഓഫിസിലേക്കാണ് തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി ഇടിച്ചു കയറിയത്.

അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version