Kerala
ചാഴികാടൻ ചാമ്പ്യനാവും;ആദ്യം പാലായിലെ ഭൂരിപക്ഷം 35000 പറഞ്ഞവർ ഇന്ന് രാവിലെ 25000 ആയി കുറച്ചില്ലേ എന്നും ജോസ് കെ മാണി
കോട്ടയം :ചാഴികാടൻ ചാമ്പ്യൻ ആവുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി.പാലാ സെന്റ് തോമസ് സ്‌കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
ഭരണ വിരുദ്ധ വികാരമില്ലെന്നും തോമസ് ചാഴികാടൻ നേരത്തെ പ്രചാരണത്തിനിറങ്ങിയതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു .ഇ തെരെഞ്ഞെടുപ്പിൽ പാലായിൽ ആദ്യം 35000 ത്തിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന് ചിലർ പറഞ്ഞിരുന്നത് അത് പിന്നീട് 30000 ആയും ഇന്ന് രാവിലെ 25000 ആയും ചുരുങ്ങിയത് അവരുടെ ആത്മ വിശ്വാസ കുറവാണ് കാണിക്കുന്നതെന്ന് ജോസ് കെ മാണി കോട്ടയം മീഡിയയോട് പറഞ്ഞു.