Kerala
തൂക്കം തികച്ചു :മാണി ,പിള്ള വിഭാഗത്തിൽനിന്ന് നേതാക്കൾ കേരള കോൺഗ്രസിലേക്ക്
ചെങ്ങന്നൂർ :കേരള കോൺഗ്രസ് എം വിഭാഗം ചെയർമാൻ ജോസ് കെ മാണിയുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച്
കേരള കോൺഗ്രസ് (എം) വിഭാഗത്തിൽ നിന്ന് നേതാക്കന്മാരും പ്രവർത്തകരും ശ്രീ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് മാതൃ സംഘടനയിലേക്ക്.
കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ വി വർഗീസ്,
കേരള ട്രേഡേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറിയും ചെങ്ങന്നൂർ മണ്ഡലം പ്രസിഡണ്ടുമായ സാം മല്ലാശേരി,ട്രെഡേഴ്‌സ് ഫോറം ചെങ്ങന്നൂർ
യൂണിറ്റ് പ്രിസിഡന്റ് പി. സി. മാത്യു,ബെന്നി മുളങ്കാട്ടിൽ ,രാജേഷ് ബുധനൂർ ,
വെൺമണി മണ്ഡലം വൈസ് പ്രസിഡണ്ട് എം വി ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് (എം) നേതാക്കന്മാരും പ്രവർത്തകരും പാർട്ടിയിലേക്ക് തിരികെ എത്തുന്നത്.
ഇതോടൊപ്പം തന്നെ കേരള കോൺഗ്രസ് (ബി) വിഭാഗം നേതാക്കന്മാരായ ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് വർഗീസ് എൻ എബ്രഹാം
കെ ടി യു സി ( ബി)ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജോസ് സ്കറിയ, ബാബുജൻ, അമ്പിളി എസ് എന്നിവർ ജില്ല പ്രസിഡൻ്റ് അഡ്വ ജേക്കബ് എബ്രഹാം മിൽ നിന്ന് മെമ്പർഷിപ്പ് വാങ്ങി പാർട്ടിയിൽ ചേർന്നു.
സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ ഷിബു ഉമ്മൻ, സംസ്ഥാന കമ്മറ്റി അംഗം ചാക്കോ കയ്യത്ര, അനിയൻ കൊളുത്ര, സ്റ്റാൻലി ജോർജ്, ശരത്ചന്ദ്രൻ, ബ്ലെസ്സൺ, തോമസ് വർഗീസ് ഇടനാട്, മോൻസി കപ്പളശ്ശേരിൽ എന്നിവർ സന്നിഹതരായിരുന്നു