പാലാ മൂന്നാനിയിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിഴ്ത്തി ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക ആശാലത സയനൻ (56) അന്തരിച്ചു.
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ കണ്ണാടിയുറുമ്പ് മുതുകുളത്ത് രാധാമണിയമ്മയുടെയും തങ്കപ്പൻ നായരുടെയും മകൾ ആണ്.പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. സംസ്കാരം പിന്നീട്.