Kerala

വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ

Posted on

വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (55) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 19ന് ഹോം നഴ്സായി പുലിയൂർ പൊറ്റമേൽ കടവ് വാലുപറമ്പിൽ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാനായാണ് ഇയാൾ വീട്ടിലെത്തിയത്. 20ന് പുലർച്ചെ ഇയാളെ കാണാതായി.

അലമാരയിൽ സൂക്ഷിച്ച നാല് പവൻ ആഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്നായിരുന്നു സ്ഥലം വിട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. ചെങ്ങന്നൂർ സിഐ ദേവരാജൻ, എസ്‌ഐ വിനോജ്, എസ്‌ഐ അസീസ്, രാജീവ്, സീനിയർ സി.പി.ഒമാരായ സീൻകുമാർ, അരുൺ പാലയുഴം, മിഥിലാജ്, സി.പി.ഒ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version