പാലാ :പേണ്ടാനം വയൽ :എം എം മണിയെന്ന മണിയാശാൻ ഉടുമ്പഞ്ചോലയിൽ തോറ്റുപോകുമെന്ന് ഇവുടത്തെ എല്ലാ ചാനലുകളും പറഞ്ഞു എന്നിട്ടു തോറ്റോ ..?ഉടുമ്പഞ്ചോലയുടെ ചരിത്ര ഭൂരിപക്ഷത്തിൽ മണിയാശാൻ വിജയിച്ചു കയറി .കോട്ടയത്ത് സംഭവിക്കുന്നതും മറിച്ചല്ല എന്ന് സിപിഐ (എം)കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്.എൽ ഡി എഫ് കരൂർ മണ്ഡലം റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ്.
ബിജെപി അധികാരത്തിൽ വന്നാൽ ഇവിടുത്തെ ക്രിസ്ത്യാനികളെല്ലാം ഇസ്രായേലിലേക്ക് പോകേണ്ടി വരും .ഇപ്പോൾ അങ്ങോട്ട് ഒരാളെയും വിടുന്നില്ല ഇറാനുമായി യുദ്ധമാ നടക്കുന്നത്.മുസ്ലീങ്ങൾ മക്കയിലേക്ക് പോകട്ടെ എന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ നാടിൻറെ സ്ഥിതി എന്താവും.ഇവിടെ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നു ഒരു പഞ്ചായത്തിൽ നാല് ബോഡി ചെയ്ത വാഹന സംഘമാണുള്ളത് .50 കോടിയാണ് പത്രികയിൽ കാണിച്ചിരിക്കുന്ന ആസ്തി.ഭാര്യയുടെ പേരിൽ 444 പാവനാണ് ഉള്ളത്.
എന്നും നിലപാടുകളുള്ള മഹാനായ നേതാവായിരുന്നു കെ എം മാണി .അദ്ദേഹത്തിന്റെ പാർട്ടിയുടെ ചാഴികാടൻ മത്സരിക്കുമ്പോൾ അദ്ദേഹത്തിനും നിലപാടുകളുള്ളയാളാണ് .അദ്ദേഹത്തെ വിജയിപ്പിക്കുവാനായുള്ള ഈ തെരെഞ്ഞെടുപ്പിൽ ഉജ്ജ്വല ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ലാലിച്ചൻ ജോർജ് പറഞ്ഞു.